പനാജി: റഷ്യൻ സ്വദേശിയെ പീഡനത്തിനിരയാക്കിയ കേസിൽ രണ്ട് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ. വടക്കൻ ഗോവയിലാണ് സംഭവം. സാഖിൽ അൻസാരി, ഷൈമുദ്ദീൻ അൻസാരി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് വിദേശ വനിത ഗോവയിലെത്തിയത്. ഇവർക്കൊപ്പം മറ്റ് രണ്ട് പേരുമുണ്ടായിരുന്നു. കുറച്ച് സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷം തിരികെ ഹോട്ടലിലേക്ക് മടങ്ങി. മദ്യപിച്ചാണ് വനിത മുറിയിലെത്തിയത്. ഈ സന്ദർഭത്തിലാണ് പീഡനം നടന്നത്. മുറി വൃത്തിയാക്കാനെന്ന പേരിലാണ് ഒരാൾ റഷ്യൻ വനിത മാത്രമുള്ള മുറിയിൽ പ്രവേശിച്ചത്. തുടർന്ന് ക്രൂരപീഡനത്തിനിരയാക്കി. മദ്യത്തിന്റെ ലഹരിയിലായതിനാൽ താൻ പീഡനത്തിനിരയായത് വൈകിയാണ് യുവതി തിരിച്ചറിഞ്ഞത്.
തുടർന്ന് സഹായത്തിന് അഭ്യർത്ഥിച്ചു. സഹായിക്കാനെന്ന വ്യാജേന എത്തിയയാളും പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.
Comments