പന്തളം : ശബരിമല തീർത്ഥാടകർക്കായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണ വിതരണമാരംഭിച്ചു. തീർത്ഥാടകർക്കുള്ള വിശ്രമകേന്ദ്രത്തിലാണ് ഭക്ഷണ വിതരണം. അയ്യപ്പഭക്തർക്കായി കൂടുതൽ സൗകര്യങ്ങളും, സഹായങ്ങളുമായി സേവന സജ്ജമായിരിക്കുകയാണ് വിഎച്ച്പി അടക്കമുള്ള ഹൈന്ദവ സംഘടനകൾ.
ശബരിമല തീത്ഥാടകർക്കായി രാവിലെയും, വൈകീട്ടുമുള്ള ഭക്ഷണ വിതരണത്തിനാണ് വിശ്വഹിന്ദു പരിഷത്തുടക്കം കുറിച്ചത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ വിശ്രമകേന്ദ്രത്തിൽ പ്രഭാത ഭക്ഷണ വിതരണ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത് സംസ്ഥാന വൈസ് പ്രസിഡന്റ് രശ്മി വർമ്മ നിർവഹിച്ചു. ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവ രാജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, രാഷ്‌ട്ര ധർമ്മപരിഷത് ജനറൽ സെക്രട്ടറി ലക്ഷ്മി നാരായൺ, വി എച്ച് പി വിഭാഗ് സംഘടനാ സെക്രട്ടറി ആർ രതീഷ്, ജില്ലാ സെക്രട്ടറി പി കെ ജയേഷ്, കൗൺസിലർ പത്മജ എസ് മേനോൻ എന്നിവർ പങ്കെടുത്തു.
അയ്യപ്പഭക്തർ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളിലെല്ലാം സൗജന്യ ഭക്ഷണവിതരണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയതായി വി എച്ച് പി ഭാരവാഹികൾ അറിയിച്ചു. സൗത്ത് റെയിൽവേ സ്റ്റേഷനിൽ അയ്യപ്പഭക്തർക്കായി വിഎച്ച്പിയുടെ ഇൻഫോർമേഷൻ ആന്റ് ഹെൽപ് ഡെസ്‌ക് കഴിഞ്ഞ മാസം 21 മുതൽ പ്രവർത്തിക്കുന്നുണ്ട്.
Comments