ഇസ്ലാമാബാദ്: പാകിസ്താൻ നടി സോയ നസീറിന് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി. ബാക്ക് ലെസ് ബ്ലൗസ് ധരിച്ചുള്ള ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇസ്ലാമിസ്റ്റുകൾ വിമർശനവുമായി രംഗത്തെത്തിയത്.
വിമർശനം ക്രമേണ ഭീഷണിയിലേക്ക് വഴി മാറുകയായിരുന്നു. അള്ളാഹുവിന് അതീതപ്പെട്ട് കഴിയാത്ത ഇവളെ കൊന്നുകളയണമെന്നാണ് ഒരാൾ ആക്രോശിച്ചത്. ശരിയത്ത് നിയമം പാലിക്കാത്ത സോയ നസീർ അപമാനമാണെന്നും ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകൾ വരുന്നുണ്ട്. ഇസ്ലാമിസ്റ്റുകളുടെ സംഘം ചേർന്നുള്ള സൈബർ ആക്രമണത്തിൽ നടി ഇത് വരെ പ്രതികരിച്ചിട്ടില്ല.
പാകിസ്താനിലെ പ്രസിദ്ധ സിനിമാ കുടുംബത്തിലെ അംഗമാണ് സോയ നസീർ. അച്ഛൻ തിരക്കഥാകൃത്തും അമ്മ സെൻസർ ബോർഡ് അംഗവുമാണ്.
Comments