കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഇതര സംസ്ഥാനക്കാരിയായ സന്ധ്യ എന്ന യുവതിയാണ് ആക്രമണത്തിനിരയായത്. മുൻ കാമുകനായ ഫറൂഖ് ആണ് വെട്ടിയത്. പ്രണയബന്ധത്തെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് എത്തിച്ചതെന്നാണ് നിഗമനം.
കലൂർ ആസാദ് റോഡിൽ രാവിലെ 11 മണിയോടെയാണ് സംഭവം. സന്ധ്യയും സുഹൃത്തായ യുവതിയും നടന്നു വരുന്നതിനിടെ ബൈക്കിലെത്തിയ ഫറൂഖ് ഇവരുമായി തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് സന്ധ്യയെ വെട്ടാൻ ശ്രമിച്ചു. സന്ധ്യക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരി തടഞ്ഞതിനാൽ ആദ്യം വെട്ട് കൊണ്ടില്ല. വീണ്ടും നടത്തിയ ആക്രമണത്തിൽ സന്ധ്യയുടെ കൈക്ക് വെട്ടേറ്റു.
പരിക്കേറ്റ സന്ധ്യയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഇവർ.സംഭവത്തിന് ശേഷം ഫറൂഖ് ബൈക്കിൽ രക്ഷപ്പെട്ടു.
Comments