ന്യൂഡൽഹി: വിജയ് ദിവസിന് ഇനി 13 നാളുകൾ ബാക്കി നിൽക്കേ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് തുടക്കം കുറിച്ച ഡിസംബർ 3 നെ ഓർമ്മിപ്പിച്ച് മുൻ സൈനികർ. ആ തീരുമാനം പിറന്നത് 51 വർഷം മുൻപ് ഈ ദിനത്തിലാണെന്നും ആ ഓർമ്മ ഇന്നും ഏറെ ആവേശം നൽകുന്നുവെന്നും മുൻ സൈനികർ പറയുന്നു. ബംഗ്ലാദേശ് യുദ്ധത്തിൽ 93000 പാക് സൈനികരെ കീഴടക്കിയ ഇന്ത്യ പാകിസ്താനെക്കൊണ്ട് കീഴടങ്ങൽ രേഖ ഒപ്പിടീക്കുന്ന ചിത്രം പങ്കുവെച്ചാണ് മുൻധീരസൈനികർ ആവേശം പങ്കിടുന്നത്.
കരസേനയുടെ കരുത്തനായിരുന്ന കമാന്റർ വിരമിച്ച ലെഫ്റ്റനന്ർറ് ജനറൽ കെജെഎസ് ധില്ലൻ പങ്കുവെച്ച ചിത്രം ശൗര്യചക്ര നൽകി രാജ്യം ആധരിച്ച മേജർ പവൻ കുമാറും ട്വിറ്ററിലൂടെ പങ്കുവെച്ചു. കരസേനയുടെ ജമ്മുകശ്മീരില ചീനാർ കോറിന്റെ കമാന്ററായി പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു ധില്ലൻ.
51 വർഷങ്ങൾക്ക് മുമ്പാണ് ആ ദിനം. 1971 ഡിസംബർ 3നാണ് ഇന്ത്യ ഒത്തുതീർപ്പില്ലാത്ത യുദ്ധത്തിലൂടെ കിഴക്കൻ പാകിസ്താനെന്ന അതിമോഹത്തെ തച്ചുടയ്ക്കാൻ ആയുധം കയ്യിലേന്തിയത്. ആ തീരുമാനം തികച്ചും ധീരമായിരുന്നു. സൈന്യം വീറോടെ പോരാടി 13 ദിവസം കൊണ്ട് ബംഗാളിന്റെ മണ്ണിനെ വിമോചിപ്പിച്ച് 93000 പാക് സൈനികരെ കീഴടങ്ങാൻ നിർബന്ധിതരാക്കിയതും ധില്ലൻ ഓർക്കുന്നു.
ഇന്ത്യൻ സൈന്യം ഡിസംബർ 16നാണ് പാകിസ്താനെ പരാജയപ്പെടുത്തി വിജയ് ദിവസ് ആഘോഷിക്കുന്നത്. കരസേനയുടെ കരുത്തും ശൗര്യവും പ്രകടമാക്കിയ യുദ്ധം എന്നും ചരിത്രത്തിൽ തിളങ്ങി നിൽക്കുകയാണ്.
Comments