ന്യൂഡൽഹി: 2047-ഓടെ ഇന്ത്യൻ നാവികസേന സ്വയം ആത്മനിർഭരത കൈവരിക്കുമെന്ന് നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ. അഗ്നിവീർ പദ്ധതിയുടെ കീഴിൽ ഏകദേശം 3,000-ത്തോളം പേരെയാണ് നാവികസേനയിൽ നിയമിച്ചിരിക്കുന്നത്. ഇതിൽ 341 പേർ വനിതകളാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് വനിതകളെ നാവികസേനയുടെ ഭാഗമാക്കുന്നത്.
ഇന്ത്യൻ നാവികസേനഉയർന്ന പ്രവർത്തനക്ഷമത കൈവരിച്ചിട്ടുണ്ടെന്നും സമുദ്ര സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ആത്മനിർഭർ ഭാരതിനെക്കുറിച്ച് സർക്കാർ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും 2047-ഓടെ ഇന്ത്യൻ നാവികസേന ആത്മനിർഭർ ആകുമെന്ന് ഉറപ്പ് നൽകിയതായും നാവികസേനാ മേധാവി പറഞ്ഞു.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് സൈനിക, ഗവേഷണ കപ്പലുകളുടെ നീക്കങ്ങളിൽ നാവികസേന ശക്തമായ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം നാവികസേനയ്ക്ക് സുപ്രധാന സമയമായിരുന്നു. ഐഎൻഎസ് വിക്രാന്ത് കമ്മീഷൻ ചെയ്ത് ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞതായും അദ്ദേഹം സൂചിപ്പിച്ചു
Comments