ഇസ്ലാമാബാദ് : പാകിസ്താൻ പര്യടനത്തിലാണ് ഇംഗ്ലണ്ട് ടീം. ഭീകരതയുടെ കേന്ദ്രമായ പാകിസ്താനിൽ ആശങ്കകളോടെയാണ് ഇംഗ്ലണ്ട് ടീം എത്തിയത് . മത്സരത്തിന് മുമ്പ് ഇംഗ്ലണ്ടിലെ പല താരങ്ങൾക്കും അസുഖവും ബാധിച്ചിരുന്നു. അതിനിടെ, ഇംഗ്ലീഷ് കമന്റേറ്ററായ അലക്സാന്ദ്ര ഹാർട്ട്ലിയുടെ ഒരു വീഡിയോ പുറത്തുവന്നു, അതിൽ അലക്സാന്ദ്ര ബിക്കിനി ധരിച്ച് സൂര്യനമസ്ക്കാരം ചെയ്യുന്നതായി കാണാം. 29കാരിയായ അലക്സാ ഹാർട്ട്ലിയാണ് ബിബിസി ടീമിന് വേണ്ടി മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയത്. 29 കാരിയായ അലക്സ മുമ്പ് നിരവധി ക്രിക്കറ്റ് പരമ്പരകൾ കവർ ചെയ്തിട്ടുണ്ട്.
തലസ്ഥാനമായ ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ നിന്നുള്ളതാണ് വീഡിയോ. പൂളിന്റെ വശത്ത് കിടക്കുന്ന അലക്സാന്ദ്ര തന്റെ കാലുകൾ മാത്രമാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോയ്ക്കെതിരെ പാകിസ്താനിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.
“ഇതാണോ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ” എന്നാണ് ചിലർ ചോദിക്കുന്നത് .അനുയോജ്യമായ വസ്ത്രം” ധരിക്കണമെന്നും അല്ലെങ്കിൽ ഹോട്ടൽ ജീവനക്കാർ തുറിച്ചുനോക്കുമെന്നും, ശരിയായ നീന്തൽ വസ്ത്രങ്ങൾ വാങ്ങണമെന്നും ചിലർ പറയുന്നു.പാകിസ്താന്റെ സംസ്കാരം ശ്രദ്ധിക്കണമെന്നും, ഇവിടെ ഇത്തരത്തിലുള്ള സംസ്കാരം പ്രചരിപ്പിക്കരുതെന്നും ആതിഥ്യം മുതലെടുക്കരുതെന്നും ചിലർ ഭീഷണിപ്പെടുത്തുന്നുമുണ്ട്. ബുർഖ ധരിക്കണമെന്നും, ഇത്തരം വസ്ത്രങ്ങൾ പാകിസ്താനിൽ ധരിക്കുന്നത് അനുവദനീയമല്ലെന്നാണ് ചിലർ പറയുന്നത് .
Comments