നടൻ അല്ലു അർജുൻ ഇപ്പോൾ റഷ്യയിൽ പുഷ്പ എന്ന സിനിമയുടെ പ്രമോഷനിലാണ്. ഇതിനിടയിൽ അദ്ദേഹം ആരാധകരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തുന്നുമുണ്ട്. ഇപ്പോൾ ദിവ്യാംഗനായ ആരാധകനൊപ്പം അല്ലു അർജ്ജുൻ ഫോട്ടോ എടുക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാമോ എന്ന് ചോദിച്ച ദിവ്യാംഗനായ ആരാധകനൊപ്പം മുട്ടുകുത്തി ഇരുന്നാണ് അല്ലു ഫോട്ടോ എടുക്കുന്നത് . സോഷ്യൽ മീഡിയ ഉപയോക്താക്കളും അല്ലുവിന്റെ ഈ മനസിനെ പ്രശംസിക്കുകയാണ്.
പ്ലസ്ടുവിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ ബുദ്ധിമുട്ടിയ വിദ്യാർഥിനിയുടെ പഠന ചെലവ് ഒരുവർഷത്തേക്ക് ഏറ്റെടുക്കാമോ എന്ന് ചോദിച്ച ആലപ്പുഴ കലക്ടർ വിആർ കൃഷ്ണ തേജയോട് ഒന്നല്ല നാലുവർഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള എല്ലാ ചെലവുകളും താൻ നോക്കാമെന്ന് അല്ലു അർജുൻ പറഞ്ഞതും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
Comments