കൊച്ചി: വിശ്വഹിന്ദു പരിഷത്ത് മുൻ ദേശീയ ഉപാദ്ധ്യക്ഷനും സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന കെ.വി. മദനൻ മാസ്റ്റർ അന്തരിച്ചു. 83 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലുവ യുസി കോളേജിന് സമീപം ഡോക്ടേഴ്സ് ലൈനിലുള്ള രേവതിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ, എൻട്രൻസ് പരീക്ഷ കമ്മീഷണർ എന്നിങ്ങനെയുള്ള ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ ദീർഘകാലം നിർവഹിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രസിഡന്റായിരുന്ന പട്ടിക ജാതി വർഗ സംവരണ സംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം.
പരേതയായ എ.കെ. വള്ളിയമ്മയാണ് ഭാര്യ. ഡോ. ഗോപികൃഷ്ണ, മുരളികൃഷ്ണ, കൃഷ്ണ മുരാരി എന്നിവർ മക്കളാണ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് യുസി കോളേജിന് സമീപം എസ്എൻഡിപി ശ്മശാനത്തിൽ നടക്കും.
Comments