ചെന്നൈ; മദ്രസയിൽ വിദ്യാർത്ഥികൾ പീഡനത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ചെന്നൈയിലെ ഒരു മദ്രസയിലാണ് 10 നും 13 നും ഇടയിൽ പ്രായമുള്ള 12 ആൺകുട്ടികൾ പീഡനത്തിനിരയായത്. ബിഹാറിലെ മുസ്ലീം കുടുംബത്തിൽ നിന്നുള്ളവരാണ് കുട്ടികൾ.
മദ്രസയിൽ കുട്ടികൾ പീഡനത്തിനിരയാകുന്നതായി ചൈൽഡ് ലൈനിൽ വിവരം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അൻവർ, അക്തർ, അബ്ദുള്ള എന്നീ മദ്രസ നടത്തിപ്പുകാർ പിടിയിലായത്. ഖുറാൻ ഉച്ഛാരണം ശരിയാകാനായാണ് കുട്ടികളെ പീഡനത്തിനിരയാക്കിയത്.
വിവരം പുറത്തറിഞ്ഞതോടെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് തമിഴ്നാട്, ബിഹാർ സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. സംഭവത്തിന് പിന്നാലെ മദ്രസയിൽ പോലീസ് റെയ്ഡ് നടത്തി.കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം ആൺകുട്ടികളെ ബിഹാറിലെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചയക്കും.
Comments