മലപ്പുറം: മലപ്പുറം പെരുവള്ളൂരിൽ ഇസ്ലാമിക് സെന്റർ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നജാത്ത് ഇസ്ലാമിക് സെന്ററിലെ വിദ്യാർത്ഥിയായ മാവൂർ സ്വദേശി നാദിർ ആണ് മരിച്ചത്. രാത്രിയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം കാണാനായി പുറത്ത് പോകുന്നതിനിടെ കിണറ്റിൽ വീണതാകാമെന്ന് സംശയിക്കുന്നതായി അധികൃതർ പറയുന്നു.
പുലർച്ചെ ഒന്നരയോടെയാണ് ഹോസ്റ്റലിന് സമീപത്തെ കിണറ്റിൽ നാദിറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് പ്രദേശവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ തേഞ്ഞിപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments