പാലക്കാട്: നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. വീടിന് മുകളിലേക്കാണ് വാഹനം പതിച്ചത്. ശനിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. കാർ യാത്രികരും വീട്ടിലുണ്ടായിരുന്നവരും അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലക്കാട് കൂറ്റനാടുള്ള കരിമ്പ പാലക്കപ്പീടികയിലെ ഇറക്കത്തിൽ വച്ചാണ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. പിഞ്ചു കുഞ്ഞുൾപ്പെടെ കാറിൽ സഞ്ചരിച്ചിരുന്നു. പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും കൂറ്റനാടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റവും അപകടകരമായ കരിമ്പ ഇറക്കത്തിൽ വച്ചാണ് വാഹനത്തിന്റെ നിയന്ത്രണം വിട്ടത്. താഴ്ചയിലേക്ക് മറിഞ്ഞതോടെ അവിടെയുണ്ടായിരുന്ന വീടിന് മുകളിൽ കാർ പതിച്ചു. യാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പ്രതികരിച്ചു. പോലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.
Comments