ന്യൂഡൽഹി : ഓൺലൈൻ ഗെയിമുകൾ നിയന്ത്രിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസർക്കാർ . പണം വച്ചുള്ള ഗെയിമുകളടക്കമാണ് നിരോധിക്കുക . ഇതിനായി പുതിയ നിയമം കൊണ്ടുവന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളെ മാത്രം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് നിരസിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. സ്കിൽ ഗെയിമായാലും ചൂതാട്ടവുമായി ബന്ധപ്പെട്ട ഗെയിമായാലും എല്ലാം നിലവിൽ സർക്കാരിന്റെ നിരീക്ഷണത്തിലാകും. 2026-ഓടെ ഇന്ത്യയിലെ ഗെയിമിംഗ് മേഖല 56995 കോടി (7 ബില്യൺ ഡോളർ) താണ്ടുമെന്ന് ഗവേഷണ സ്ഥാപനമായ റെഡ്സീറിന്റെ കണക്കുകൾ പറയുന്നു.
ഓൺലൈൻ ഗെയിമുകളെ നിയന്ത്രിക്കാനായി ഓഗസ്റ്റിൽ കരട് നിയമം തയ്യാറാക്കാൻ ഒരു പാനലിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു .സ്കിൽ സ്പോർട്സുകളുടെ രജിസ്ട്രേഷൻ തീരുമാനിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനും ആവശ്യപ്പെട്ടു .ഒക്ടോബറിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മറ്റൊരു യോഗം എല്ലാത്തരം ഗെയിമുകളും നിരീക്ഷിക്കുന്നതിനുള്ള നിയമത്തിന്റെ ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തിരുന്നു.
Comments