ഇരുചക്ര വാഹനത്തിന് പിന്നിലിരിക്കുന്ന മകനെ പിടിച്ചുകൊണ്ട് സാഹസികമായി വണ്ടിയോടിക്കുന്ന ഒരു അച്ഛന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. പിന്നിലിരുന്ന് ഉറങ്ങുന്ന മകൻ താഴെ വീഴാതിരിക്കാനാണ് അച്ഛന്റെ ചേർത്ത് പിടിച്ചിരിക്കുന്നത്. എന്നാൽ ഇരുവരുടെയും ജീവിതം ഒരുപോലെ അപകടത്തിലാക്കുന്ന ഡ്രൈവിംഗാണിതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.
അഭിഷേക് താപ്പ എന്നയാളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വാഹനത്തിന് പിന്നിലിരിക്കുന്ന മകൻ താഴെ വീഴാതിരിക്കാനായി ഇയാൾ ഒരു കൈ പിന്നോട്ടാക്കി മകന്റെ ശരീരത്തിന് കുറുകെ പിടിച്ചിരിക്കുന്നത് കാണാം. ഒരു കൈകൊണ്ട് സ്കൂട്ടർ ഓടിക്കുകയും അടുത്ത കൈകൊണ്ട് കുഞ്ഞിനെ പിടിക്കുകയും ചെയ്യുന്നുണ്ട്. പിന്നിലിരുന്ന് മകൻ ഉറക്കം തൂങ്ങുന്നതും വീഡിയോയിൽ കാണാനാകും
വീഡിയോ വൈറലായതോടെ നിരവധി പേർ പ്രതികരണവുമായി എത്തിയിട്ടുണ്ട്. അച്ഛന്റെ കരുതലിനെക്കുറിച്ചാണ് ക്യാപ്ഷനിൽ പറയുന്നതെങ്കിലും വീഡിയോയ്ക്കെതിരെ വിമർശനങ്ങളാണ് കൂടുതൽ. അച്ഛന്റെ അപകടകരമായ വിധത്തിലുള്ള ഡ്രൈവിംഗിനെയാണ് ആളുകൾ വിമർശിക്കുന്നത്. ഇത്തരത്തിൽ ഒരു കൈ ഉപയോഗിച്ച് വാഹനമോടിക്കുന്നത് അപകടത്തിന് ഇടവെയ്ക്കുമെന്നും അത് ഇരുവരുടെയും ജീവൻ അപകടത്തിലാക്കുമെന്നുമാണ് പ്രതികരണം. ഇത്തരം പ്രവൃത്തികളെ പ്രശംസിക്കുന്നവരെയും ഇവർ വിമർശിക്കുന്നുണ്ട്.
Comments