റായ്പൂർ : മോഷണം നടത്തിക്കഴിഞ്ഞാൽ കുറ്റബോധം തോന്നുമെന്ന് തുറന്നുപറയുന്ന കളളന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പോലീസുകാർ കൂടിയിരുന്ന് കള്ളനെ വിചാരണ ചെയ്യുന്ന വീഡിയോയാണിത്. ചോദ്യങ്ങൾക്കെല്ലാം നിഷ്കളങ്കതയോടെ ഇയാൾ സത്യം പറയുന്നതും കാണാനാകും.
മോഷ്ടിച്ച ശേഷം നിനക്ക് എന്ത് തോന്നുമെന്ന് പോലീസ് ചോദിക്കുമ്പോൾ, ആദ്യം സന്തോഷം തോന്നുമെങ്കിലും പിന്നീട് കുറ്റബോധമാണ് ഉണ്ടാകാറുള്ളത് എന്ന് കള്ളൻ തുറന്നുപറയുന്നു. ” അപ്പോൾ ആ പണം നീ എന്ത് ചെയ്യും ?” എന്നാണ് പോലീസിന്റെ അടുത്ത ചോദ്യം. ” ഞാനത് പാവങ്ങൾക്ക് വിതരണം ചെയ്യും സാറേ ” എന്ന് കള്ളനും മറുപടി പറയുന്നത് കേൾക്കാം.
दिलदार चोर 😂❤️ pic.twitter.com/SSax12oh55
— ज़िन्दगी गुलज़ार है ! (@Gulzar_sahab) December 2, 2022
എത്ര രൂപ മോഷ്ടിച്ചുവെന്നാണ് പോലീസുകാരൻ പിന്നീട് ചോദിച്ചത്. താൻ 10,000 രൂപ മോഷ്ടിച്ചെന്നും അത് പാവങ്ങൾക്ക് വിതരണം ചെയ്തുവെന്നും കള്ളൻ പറയുന്നുണ്ട്. ഇതിൽ നിന്ന് നിനക്ക് ആശിർവാദം ലഭിച്ചോ എന്ന ചോദ്യത്തിന് അനുഗ്രഹം എപ്പോഴും ലഭിക്കുന്നുണ്ടെന്നും മോഷ്ടാവ് പറയുന്നുണ്ട്. ഇതോടെ മുറിയിലുള്ളവർ കൂട്ടത്തോടെ ചിരിക്കുകയാണ് ചെയ്യുന്നത്.
ഛത്തീസ്ഗഡിൽ നിന്നുളള വീഡിയോയാണിത്. ദുർഗ് പോലീസ് സ്റ്റേഷനിലെ സൂപ്രണ്ട് ഡോ. അഭിഷേക് പല്ലവയും കള്ളനും തമ്മിലുള്ള സംസാരമാണ് വീഡിയോയിലുള്ളത്. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കളളന്റെ നിഷ്കളങ്കതയെയും ആളുകൾ പ്രശംസിക്കുന്നുണ്ട്.
Comments