ഒട്ടാവ: കാനഡയിൽ സിഖ് യുവതിയെ വെടിവെച്ച് കൊന്നു. ബ്രാംപ്ട്ടൺ സ്വദേശിനി പവൻപ്രീത് കൗർ (21) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഓൺട്ടാരിയോ പ്രവിശ്യയിലെ മിസ്സിസ്സൗഗ നഗരത്തിലായിരുന്നു സംഭവം. നഗരത്തിലെ ഗ്യാസ് സ്റ്റേഷന് മുൻപിൽ നിൽക്കുകയായിരുന്നു യുവതി. ഇതിനിടെ അവിടേക്കെത്തിയ അക്രമി നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവൻപ്രീതിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പവൻപ്രീതിന്റെ നെറ്റിയിലാണ് വെടിയേറ്റത്.
സിഖുകാരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്നാണ് വിവരം. ഇക്കാര്യം പോലീസും സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുടെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. കറുത്ത വസ്ത്രം ധരിച്ചായിരുന്നു അക്രമി എത്തിയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
Comments