ഭോപ്പാൽ : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ ജനങ്ങൾ ‘ സ്വീകരിച്ചത് ‘ മോദി വിളികളുമായി . മദ്ധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലാണ് സംഭവം. രാഹുലും, മറ്റ് നേതാക്കളും പങ്കെടുത്ത യാത്രയിൽ ജില്ലയിലെ സോയത് കാലയിൽ എത്തിയപ്പോഴാണ് കണ്ട് നിന്ന നാട്ടുകാർ മോദി-മോദി വിളികൾ ഉയർത്താൻ തുടങ്ങിയത് .
ഇത് കേട്ടതും ആദ്യം രാഹുൽ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നേതാക്കളും മുദ്രാവാക്യം വിളിച്ചവരോട് തങ്ങൾക്കൊപ്പം യാത്രയിൽ ചേരാൻ ആവശ്യപ്പെട്ടു. എന്നാൽ ആളുകൾ മോദി വിളി നിർത്താതെ വന്നതോടെ ഒടുവിൽ ജാള്യത മറയ്ക്കൻ രാഹുൽ കൂടി നിന്നവർക്ക് ഫ്ലൈയിംഗ് കിസും നൽകി .സംഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
12 ദിവസം മദ്ധ്യപ്രദേശിലായിരുന്നു ഈ യാത്ര. മഹാരാഷ്ട്ര സന്ദർശിച്ച ശേഷം നവംബർ 23 ന് ബുർഹാൻപൂർ ജില്ലയിലെ ബോദർലിയിൽ നിന്നാണ് ഭാരത് ജോഡോ യാത്ര മദ്ധ്യപ്രദേശിൽ പ്രവേശിച്ചത്.
Comments