ജയ്പൂർ : കാർ മോഷ്ടാക്കളുടെ സംഘം പിടിയിൽ .രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നാണ് ആഢംബര കാർ മോഷണ സംഘത്തെ പിടികൂടിയത് . ഡൽഹി, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ നൂറിലധികം ആഢംബര കാറുകൾ മോഷ്ടിച്ചതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.
വെറും 5 മിനിറ്റിനുള്ളിലാണ് ഈ സംഘം കാറുകൾ മോഷ്ടിക്കുന്നത് . ഈ കാറുകളിൽ മയക്കുമരുന്ന് കടത്തുന്നതിനൊപ്പം മറ്റ് കുറ്റകൃത്യങ്ങളും ചെയ്യാറുണ്ടായിരുന്നു.കാർ മോഷ്ടിക്കുന്നതിനായി മോഷ്ടാക്കൾ യൂട്യൂബിൽ നിരവധി വീഡിയോകൾ കണ്ടിരുന്നു .സംഘത്തിന്റെ പ്രധാന നേതാവ് ഷേർസിങ് മീണ മധ്യപ്രദേശ് ജയിലിലാണ്.
പ്രത്യേക മെഷീൻ ഉപയോഗിച്ച് ഇവർ അഞ്ച് മിനിറ്റിനുള്ളിൽ ഏത് കാറിന്റെയും താക്കോൽ തയ്യാറാക്കുമായിരുന്നു . അതിനുശേഷമാണ് മോഷണം നടത്തുക. ഭിൽവാര നഗരത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാർ മോഷണം നടക്കുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പോലീസ് സംഘത്തെ കുടുക്കിയത് .
Comments