കോഴിക്കോട്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് ജനറൽ സെക്രട്ടറി ഹക്കീം ഫൈസിയ്ക്കെതിരെ കലാപശ്രമത്തിന് കേസ് എടുത്ത് പോലീസ്. സമസ്ത നൽകിയ പരാതിയിലാണ് നടപടി. സമൂഹമാദ്ധ്യമങ്ങൾ വഴി സംഘടനയ്ക്കുള്ളിൽ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഹക്കീം ഫൈസിയ്ക്കെതിരെ കേസ് എടുത്തത്.
സമൂഹമാദ്ധ്യമങ്ങൾ വഴി സമസ്തയ്ക്കെതിരെ ഹക്കീം ഫൈസി ചില പരാമർശങ്ങൾ നടത്തിയിരുന്നു. ഇതാണ് സമസ്തയെ ചൊടിപ്പിച്ചത് അടുത്തിടെ ചേർന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ പരാതി നൽകുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിരുന്നു. ഇതിലാണ് പരാതി നൽകാൻ തീരുമാനിച്ചത്. ഇതേ തുടർന്ന് തേഞ്ഞിപ്പാലം പോലീസിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.
സമൂഹമാദ്ധ്യമങ്ങൾ വഴി സമസ്തയ്ക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നു, നേതാക്കന്മാരെ അപകീർത്തിപ്പെടുത്തുന്നു, സമസ്ത പ്രവർത്തകർക്കിടയിൽ കലാപത്തിന് ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ സമസ്ത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Comments