തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പെട്ടെന്ന് വെടി ശബ്ദമുണ്ടായത് അൽപ്പസമയത്തേക്ക് അങ്കലാപ്പ് സൃഷ്ടിച്ചു.ഗാർഡ് റൂമിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടുകയായിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം.
പോലീസുകാരന്റെ പക്കൽ നിന്നാണ് വെടി പൊട്ടിയത്. തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറിൽ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ ഡ്യൂട്ടി മാറുമ്പോൾ പോലീസുകാർ ആയുധങ്ങൾ വൃത്തിയാക്കാറുണ്ട്. ഈ രീതിയിൽ ഒരു ഉദ്യോഗസ്ഥൻ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു.
Comments