തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് വീണ് പെൺകുട്ടിക്ക് പരിക്കേറ്റു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി സൂര്യമോൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.50നായിരുന്നു സംഭവം. ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യവേ പുറത്തേക്ക് വീഴുകയായിരുന്നു.
നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെൺകുട്ടി ചികിത്സയിലാണ്. ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലായിരുന്നു പെൺകുട്ടിയെ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. അപകടം സംഭവിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ല. റെയിൽവേ പോലീസും മെഡിക്കൽ കോളേജ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചേർത്തല സ്വദേശിനിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർഥിനിയുമാണ് സൂര്യ.
Comments