ഷിംല : ഹിമാചൽ പ്രദേശ് സർവകലാശാലയിൽ എബിവിപി പ്രവർത്തകർക്ക് നേർ എസ് എഫ് ഐ ആക്രമണം . പത്തോളം പേർക്ക് പരിക്കേറ്റു . ഇന്ന് രാവിലെയാണ് സംഭവം .
സർവകലാശാലയിലെ സമ്മർഹിൽ ചൗക്കിൽ നിന്നാണ് ഇരുകൂട്ടരും തമ്മിലുള്ള തർക്കം ആരംഭിച്ചത് . ഇവിടെ ഇരുപക്ഷവും കുറച്ചുനേരം വഴക്കിട്ടെങ്കിലും, അതിനുശേഷം വിദ്യാർത്ഥികൾ പിരിഞ്ഞു പോയി . തൊട്ടുപിന്നാലെ ആർട്സ് ബ്ലോക്കിൽ വച്ച് എ ബി വി പി പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചു.
ഇരുമ്പ് വടികൾ ഉപയോഗിച്ചായിരുന്നു ആക്രമണം . സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . സംഭവത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ വീഡിയോ എബിവിപി പുറത്തുവിട്ടു. എസ്എഫ്ഐ പ്രവർത്തകർ എബിവിപിയിൽപ്പെട്ട വിദ്യാർത്ഥികളെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് എബിവിപി ട്വീറ്റ് ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ് .
എബിവിപിയുടെ ബിആർ അംബേദ്കർ ചരമവാർഷിക പരിപാടിയിലേക്ക് എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ അതിക്രമിച്ച് കയറി ബഹളം വെച്ചതായും റിപ്പോർട്ടുണ്ട് .പോലീസ് സ്ഥലത്തെത്തി അന്തരീക്ഷം നിയന്ത്രണവിധേയമാക്കി.
Comments