തിരുവനന്തപുരം : പോലീസ് സേനയില്‍ ക്രിമിനല്‍ സ്വാധീനം ഏറുന്നു. കഴിഞ്ഞ 6 വർഷത്തിനിടെ ക്രിമിനൽ കേസിൽ പ്രതികളായത് 828 പോലീസുകാരാണെന്നാണ് കണക്ക്.കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്സോ തുടങ്ങി ഗുരുതരമായ കുറ്റങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥർ സേനയിലുണ്ട്
ജൂൺ 2016 മുതൽ ഇതുവരെയുള്ള കണക്കാണിത്. 637 പോലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു . ചിലരെ ശിക്ഷിച്ചു. ചില കേസുകൾ വിചാരണയുടെ ഘട്ടത്തിലാണ്. ആലപ്പുഴയിലാണ് പോലീസുകാർക്കെതിരെ ക്രിമിനൽ കേസുകൾ കൂടുതൽ 99 എണ്ണം .
കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ പുറത്താക്കുമെന്ന് പലവുരു പറഞ്ഞെങ്കിലും ഇതുവരെ സര്‍വീസില്‍ നിന്ന് പുറത്താക്കിയ ക്രിമിനല്‍ പോലീസുകാരുടെ എണ്ണം തുലോം കുറവാണ്.കോഴിക്കോട് സിറ്റിയിലാണ് എണ്ണം കുറവ് 16 .തിരുവനന്തപുരം സിറ്റിയിൽ 29 , റൂറലിൽ 90 ഉം ആണ് കണക്ക് .
ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥര്‍ അവിശുദ്ധബന്ധം പുലര്‍ത്തുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും അതിലും നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പിനു സാധിക്കുന്നില്ല. രാഷ്ട്രീയ- സംഘടനാ ബലത്തിലാണ് ഇത്തരക്കാര്‍ സേനയില്‍ തുടരുന്നത്.
Comments