പത്തനംതിട്ട: അയ്യപ്പഭക്തന് സഹായമായി അഗ്നിരക്ഷാ സേന.സന്നിധാനത്തെ ആഴിയിലേക്ക് നെയ്ത്തേങ്ങ എറിയുന്നതിനിടയിൽ അബദ്ധത്തിൽ വീണ ഫോണാണ് അഗ്നിരക്ഷാ അഗ്നിരക്ഷാസേനാംഗം സാഹസീകമായി തിരിച്ചെടുത്ത് നൽകിയത്.
ഫയർ ഓഫീസർ വി. സുരേഷ് കുമാറാണ് ഫോൺ കിളിമാനൂർ സ്വദേശിയായ അഖിൽ രാജിന് തിരിച്ചെടുത്ത് നൽകിയത്. ഫോൺ സുരക്ഷിതമാക്കാനുള്ള ശ്രമത്തിനിടയിൽ സുരേഷ് കുമാറിനും പൊള്ളലേറ്റു. അഭിഷേകത്തിനായി നെയ് ശേഖരിച്ച് ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുകയായിരുന്നു അഖിൽ. എന്നാൽ മൊബൈൽ ഫോണും തേങ്ങയോടൊപ്പം ആഴിയിലേക്ക് വീണു. ഇത് ശ്രദ്ധയിൽപ്പെട്ട ഫയർ ഓഫീസറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഫോൺ സുരക്ഷിതമായി തിരികെ ലഭിച്ചത്. മുപ്പതിനായിരം രൂപ വിലയുളള ഫോൺ ആണ് ആഴിയിലേക്ക് പതിച്ചത്.
Comments