ഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള(എംസിഡി) തിരഞ്ഞെടുപ്പിൽ ബിജെപി-ആം ആദ്മി പാർട്ടി ഇഞ്ചോടിഞ്ച് പോരാട്ടം. 250 വാർഡുകളിൽ നടക്കുന്ന വോട്ടെണ്ണലിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. തൊട്ടുപിന്നാലെ തന്നെ ആം ആദ്മി പാർട്ടിയും ലീഡ് നിലനിർത്തുന്നു. അതേസമയം, രണ്ടക്ക സംഖ്യയിൽ പോലും ലീഡ് ചെയ്യാൻ കോൺഗ്രസിന് കഴിയുന്നില്ല.
രാവിലെ 8 മണിമുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വലിയ വിജയം ലഭിക്കും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണ് എന്ന് തെളിയിക്കുന്ന മുന്നേറ്റമാണ് ആദ്യ ഘട്ടത്തിൽ ബിജെപി നടത്തുന്നത്.
250 വാർഡുകളാണ് ഡൽഹി മുനിസിപ്പൽ കോർപറേഷനിലുള്ളത്. 126 വാർഡുകളിലെ വിജയമാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന്റെ 147 സ്ഥാനാർത്ഥികളും ബിജെപിയുടേയും ആം ആദ്മി പാർട്ടിയുടേയും 250 സ്ഥാനാർത്ഥികളും ജനവിധി തേടുന്നുണ്ട്. എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി 15 വർഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിർത്താം എന്ന പ്രതീക്ഷയിലാണ് ബിജെപി.
Comments