പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർവഹിച്ചു. കേരള പോലീസാണ് തീർത്ഥാടനവുമായി ബന്ധപ്പെട്ട വീഡിയോ തയ്യറാക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫീസർ കൂടിയായ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനിയുടെ നേതൃത്വത്തിൽ റെയിൽവേ പോലീസും കേരള പോലീസ് സോഷ്യൽ മീഡിയ സെല്ലും ചേർന്നാണ് വീഡിയോ തയ്യാറാക്കിയത്. സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യുട്യൂബ് അക്കൗണ്ടുകളിൽ വീഡിയോചിത്രങ്ങൾ കാണാം.
https://www.facebook.com/statepolicemediacentrekerala/posts/pfbid036q4jcdbHWRW62EXzk1uojKu2h1yHWg9zh47pP9zDHJjLdbUoruVU6FKWw4VSDffVl
Comments