ലക്നൗ ; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ബിൽ ഗേറ്റ്സിന്റെ ഭാര്യയും ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ (ബിഎംജിഎഫ്) സഹസ്ഥാപകയുമായ മെലിൻഡ ഗേറ്റ്സ് .ആരോഗ്യം, പോഷകാഹാരം, കൃഷി തുടങ്ങിയ മേഖലകളിൽ സാങ്കേതിക സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ജനസാന്ദ്രത ഉണ്ടായിരുന്നിട്ടും കൊറോണ പകർച്ച വ്യാധി തടയാൻ ഉത്തർപ്രദേശ് സമീപ വർഷങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ മെലിൻഡ ഗേറ്റ്സ് അഭിനന്ദിച്ചു. കൊറോണ വെല്ലുവിളികൾക്കിടയിൽ, സംസ്ഥാന നേതൃത്വം വിവിധ സാമൂഹിക വെല്ലുവിളി പ്രശ്നങ്ങളും കൈകാര്യം ചെയ്തത് വളരെ പ്രശംസനീയമാണ്.ആരോഗ്യ സുരക്ഷ, സാമ്പത്തിക ഉൾപ്പെടുത്തൽ, പോഷകാഹാരം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളിൽ ഉത്തർപ്രദേശ് സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച അവർ, ഉത്തർപ്രദേശ് ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ മാതൃകയാണെന്നും കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിൽ വികസനത്തിനും ,നിക്ഷേപത്തിനും വലിയ സാധ്യതകളുണ്ട് .”അഭൂതപൂർവമായ” അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളാണ് യുപിയിൽ നടക്കുന്നത് . എഫ്പിഒകളുടെ രൂപീകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച മെലിൻഡ യുപി ശരിയായ വികസനത്തിന്റെ പാതയിലാണെന്നും പറഞ്ഞു.
മെലിൻഡയുമായി കൂടിക്കാഴ്ച്ച നടത്തിയതിനെ കുറിച്ച് യോഗി ആദിത്യനാഥും ട്വീറ്റ് ചെയ്തിട്ടുണ്ട് .മാതൃ-ശിശു മരണ നിരക്ക് കുറയ്ക്കുന്നതിൽ ബിഎംജിഎഫിന്റെ സഹകരണത്തെയും അദ്ദേഹം അഭിനന്ദിച്ചു.
Comments