ന്യൂഡൽഹി : ഡൽഹി എംസിഡി തിരഞ്ഞെടുപ്പിൽ വിജയിച്ച കൗൺസിലർ ഷക്കീല ബീഗത്തിന്റെ വീഡിയോ വൈറലാകുന്നു. വോട്ടർമാർക്ക് മുന്നിലും മുഖം കാണിക്കാതെ ബുർഖ ധരിച്ചെത്തിയ ഷക്കീല സീലംപൂർ വാർഡ് നമ്പർ 225 ൽ നിന്നാണ് വിജയിച്ചത് .
വിജയിച്ച ശേഷം മാദ്ധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയപ്പോഴും ബുർഖ കൊണ്ട് തല മുതൽ കാൽ വരെ മറച്ചിരുന്നു. മുഖം പോലും കാണാനാകില്ലായിരുന്നു. ഷക്കീല ബീഗത്തിന്റെ അടുത്തിരുന്നയാളാണ് അവരെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഹായിച്ചത്. നവഭാരത് ടൈംസിലെ മാദ്ധ്യമപ്രവർത്തക ഷക്കീലാ ബീഗത്തോട് പ്രതികരണം ചോദിച്ചെങ്കിലും ചോദ്യം മനസിലാകാത്തതിനാൽ ഉത്തരം നൽകാനുമായില്ല . പിന്നീട് സഹായി പറഞ്ഞ് നൽകിയതനുസരിച്ച് സീലംപൂർ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് ഷക്കീല ബീഗം പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങൾ ചെയ്ത ഉപകാരം ഒരിക്കലും മറക്കാനാകില്ല. സ്ത്രീകൾക്ക് വേണ്ടി മാറ്റി വച്ച സീറ്റിലാണ് ഷക്കീല ബീഗം മത്സരിച്ചത് . അതുകൊണ്ട് തന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി നിലകൊള്ളുമെന്നും അവർ പറഞ്ഞു.
“സീലാംപൂരിലെ വിജയിച്ച സ്ഥാനാർത്ഥി ഷക്കീല ബീഗം, സ്ത്രീകൾക്കായി സംവരണം ചെയ്ത സീറ്റ്, സ്ത്രീ ശാക്തീകരണത്തിനും ഹിജാബിനും വലിയ വിജയം.”എന്നാണ് മാദ്ധ്യമപ്രവർത്തക സ്വാതി ഗോയൽ ശർമ്മ ഈ വീഡിയോ പങ്കുവെച്ച് എഴുതിയത് . പൊതുജനങ്ങൾക്ക് മുന്നിൽ മുഖം കാണിക്കാൻ പോലും ഭയപ്പെടുന്ന നിങ്ങൾ എന്തിനാണ് പൊതുജീവിതത്തിലേക്ക് വരുന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
Comments