മുംബൈ:സർച്ച്എഞ്ചിൻ ചരിത്രത്തിൽ പുതിയ നേട്ടം കൊയ്ത് ഗൂഗിളും അതിന് കാരണായി ഇന്ത്യൻ സേനയും പ്രതിരോധവകുപ്പും. സൈന്യത്തിലേയ്ക്കുള്ള പുതിയ തിരഞ്ഞെടുക്കൽ സംവിധാ നമായ അഗ്നിപഥിനാണ് ഗൂഗിളിൽ ഏറ്റവുമധികംഅന്വേഷകർ ഉണ്ടായത്. എന്താണ് അഗ്നിപഥ് റിക്രൂട്ട് മെന്റ് രീതികളെന്ന് തിരയാൻ ലക്ഷക്കണക്കിന് യുവാക്കൾ ആശ്രയിച്ചത് ഗൂഗിളിനെ യായിരുന്നു. ഇത് സർവകാല റെക്കോഡാണെന്നാണ് റിപ്പോർട്ട്. 30 ലക്ഷത്തി നടുത്താണ് അഗ്നിപഥുമായി ബന്ധപ്പെട്ട സെർച്ച് ഹിറ്റുകളുണ്ടായിരിക്കുന്നത്.
സേനയുടെ നാല് വർഷത്തെ സേവന വ്യവസ്ഥയുടെ മികവും സംവിധാനങ്ങളുമറിയാൻ എല്ലാവരും ആദ്യം പരതിയത് ഗൂഗിളിനെ തന്നെയായിരുന്നു. അഗ്നിപഥ് എന്താണ്? എങ്ങിനെ ചേരണം? എവിടെയാണ് സമീപിക്കേണ്ടത്? എന്നിവയാണ് കൂടുതലായി വിവരങ്ങൾ തിരയാൻ ഉപയോഗിച്ച വാക്കുകൾ.
ഗൂഗിൾ സർച്ച്എഞ്ചിൻ അൽഗോരിതം സംവിധാനത്തിൽ റേറ്റിംഗ് നിശ്ചയിക്കുന്നത് സാധാരണ ഉപയോഗിക്കുന്ന സ്ഥിരം ചോദ്യങ്ങളുപയോഗിച്ചാണ്. ഉദാഹരണത്തിന് ഒരു വ്യക്തി അഗ്നിപഥ് എന്ന് മാത്രം ടൈപ്പ് ചെയ്താൽ അതുമായി ബന്ധപ്പെട്ട് സാമാന്യം ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും അതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും കംപ്യൂട്ടറിലും മൊബൈലിലും പ്രത്യക്ഷപ്പെടും.
അഗ്നിപഥുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് രീതികളുടെ വാർത്തകൾക്കൊപ്പം കേന്ദ്രസർക്കാർ പദ്ധതികളും പ്രതിരോധ വകുപ്പിന്റെ പദ്ധതികളും ധാരാളം പേർ ഗൂഗിളിന്റെ സഹായത്താലാണ് മനസ്സിലാക്കിയത്. ഇതിനൊപ്പം ഇന്ത്യയിൽ അതിനോട് ചിലർ കാണിച്ച എതിർപ്പുകളും സംഭവങ്ങളും സമരങ്ങളും സൈന്യത്തിന്റേയും കേന്ദ്ര സർക്കാറിന്റേയും മറുപടികളടക്കമുള്ള വാർത്താ അധിഷ്ഠിത വിവരങ്ങളും ജനങ്ങളി ലേയ്ക്ക് എത്തിക്കുന്നതിലും ഗൂഗിളിന്റെ സെർച്ച്എഞ്ചിനാണ് മുന്നിൽ നിന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments