പാലക്കാട്: പാലക്കാട് മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ. പാലക്കാട് അലനല്ലൂർ സ്വദേശികളായ ഹാരിസ്.പി.ബി, ദിനേഷ്.എ, സജു.സി, ഷെറിൻ.കെ എന്നിവരാണ് പിടിയിലായത്. പാലക്കാട് നോർത്ത് പോലീസാണ് മയക്കുമരുന്ന് പിടികൂടിയത്.
വാഹന പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത്. 150 ഗ്രാം എം.ഡി.എം.എ യാണ് പിടിച്ചത്. കാറിൽ കൊറിയർ രൂപത്തിലാണ് ഇവർ മയക്കുമരുന്ന് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
Comments