കോഴിക്കോട്; പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്ന് ആഹ്വാനം ചെയ്ത എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ. കോഴിക്കോട് ചോമ്പാലയിലാണ് സംഭവം. പോലീസ് സ്റ്റേഷൻ ആക്രമിക്കണമെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് യുവാവ് ആഹ്വാനം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് മുക്കാളി സ്വദേശി ഷംസുദ്ദീനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കാലാപാഹ്വാനത്തിന് ചോമ്പാല പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153,505(1)(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Comments