ലണ്ടൻ: ലോകവ്യാപകമായി ആഘോഷിച്ചു വരുന്ന ഹരിവരാസനം ശതാബ്ദിക്ക് ബ്രിട്ടനിൽ തുടക്കം കുറിച്ചു. അഞ്ച് സ്ഥലങ്ങളിലായി നടന്ന പരിപാടികളുടെ ഉദ്ഘാടനം ബർമിങ്ഹാം ബാലാജി ക്ഷേത്ര ഓഡിറ്റോറിയത്തിൽ കോൺസൽ ജനറൽ ഹിതേഷ് സക്‌സേന നിർവ്വഹിച്ചു. ക്ഷേത്ര ചെയർമാൻ ഡോ. എസ്. കനകരത്‌നമാണ് അദ്ധ്യക്ഷത വഹിച്ചത്.
ഗ്ലോബൽ ഹരിവരാസനം ശതാബ്ദിക്ക് ആഘോഷ സമിതി കൺവീനറും ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറൽ സെക്രട്ടറിയുമായ ഈറോഡ് രാജൻ ആഘോഷത്തെപ്പറ്റി വിശദീകരിച്ചു. ശബരിമല മുൻ മേൽശാന്തി വിഷ്ണുവാസുദേവൻ നമ്പൂതിരി അയ്യപ്പ പൂജ ചെയ്തു. വീരമണി രാജുവിന്റെ നേതൃത്വത്തിൽ അയ്യപ്പഭജന സദസ്സ് നടന്നു.
ഹാരോ അയ്യപ്പ ക്ഷേത്രം, വാൽത്തംസ്റ്റൗ കർപ്പക വിനായക ക്ഷേത്രം, മാഞ്ചസ്റ്റർ, ഈസ്റ്റ്ഹാം തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ ആയിരക്കണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്തു. 2024 ജനുവരി 14-ന് ബ്രിട്ടനിലെ 35 സ്ഥലങ്ങളിലായി ഗ്ലാബൽ ഹരിവരാസന ആലാപനം നടത്താനും തീരുമാനായി. ശബരിമല അയ്യപ്പ സേവാ സമാജം (യുകെ) ഭാരവാഹികളായ പ്രവീൺ, അരുൺ, ഗിരി ഗുരുസ്വാമി(ശ്രീലങ്ക) ഗോപാൽ സ്വാമി, മഹേഷ് മുരളി, ഡോ.വരദരാജൻ തുടങ്ങിയവർ പങ്കെടുത്തു.
Comments