തിരുവനന്തപുരം: ബെവ്കോയിൽ നിന്നും വാങ്ങിയ മദ്യത്തിൽ ചിലന്തി. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിൽ നിന്നും വാങ്ങിയ ബെക്കാർഡിയിലാണ് ചിലന്തിയെ കണ്ടത്. ഇതേ തുടർന്ന് ഉപഭോക്താവ് മദ്യം ഔട്ട്ലെറ്റിൽ തന്നെ തിരികെ ഏൽപ്പിച്ചു.
കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവിനാണ് ചിലന്തിയെ കിട്ടിയത്. വീട്ടിലെത്തി കുപ്പി തുറക്കാൻ നേരമാണ് ചിലന്തിയെ കണ്ടത്. ഇതോടെ തുറക്കാതെ കുപ്പിയുമായി ഔട്ട്ലെറ്റിൽ എത്തുകയായിരുന്നു. സംഭവത്തിൽ ബെവ്കോ ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തി ഉടനടി റിപ്പോർട്ട് സമർപ്പിക്കാൻ ബെവ്കോ എംഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ചിലന്തി ലഭിച്ച ബാച്ചിൽപ്പെട്ട മദ്യം തുടർന്നും ഔട്ട്ലെറ്റിൽ വിൽക്കുന്നുണ്ട്. സാധരണയായി ഇത്തരം സന്ദർഭങ്ങളിൽ ബാച്ചിൽപ്പെട്ട മദ്യത്തിന്റെ വിൽപ്പന നിർത്തിവയ്ക്കാറാണ് പതിവ്.
Comments