മുംബൈ : പ്രൊഡക്ഷൻ ഹൗസിന്റെ പുതിയ ഓഫീസിൽ ഹൈന്ദവാചാരപ്രകാരം കലശപൂജ നടത്തി ബോളിവുഡ് നടൻ ആമിർ ഖാൻ . പൂജയിൽ അദ്ദേഹത്തിന്റെ മുൻ ഭാര്യ കിരൺ റാവുവും പങ്കെടുത്തു . പൂജയ്‌ക്ക് ശേഷം ആമിറും കിരണും ഒരുമിച്ച് ആരതിപൂജയും നടത്തി. ‘ലാൽ സിംഗ് ചദ്ദ’യുടെ സംവിധായകൻ അദ്വൈത് ചന്ദൻ ആമിർ ഖാൻ പൂജ ചെയ്യുന്നതിന്റെ ചില ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിട്ടുമുണ്ട് . പൂജയിൽ പങ്കെടുക്കുന്ന മറ്റ് ജീവനക്കാരെയും ഈ ചിത്രങ്ങളിൽ കാണാം.
കസവ് വേഷ്ടി പുതച്ച് മറാത്തി തൊപ്പി വച്ച് സിന്ദൂരക്കുറി തൊട്ട് കൈയ്യിൽ മഞ്ഞ,ചുവപ്പ് ചരടുകൾ കെട്ടി ഇഷ്ടദൈവത്തിനു മുന്നിൽ കലശ പൂജ ചെയ്യുന്ന ആമിർ ഖാന്റെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു . അതേസമയം ആമിർഖാനെ വിമർശിച്ച് മതമൗലികവാദികളും രംഗത്തെത്തി . ആമിർ ഖാൻ നാടകം കളിക്കുകയാണെന്നും , നിങ്ങളുടെ യഥാർത്ഥ മതമേതാണെന്നും ചിലർ ചോദിക്കുന്നു . താനൊരു അവിശ്വാസിയാണ് , എന്തിനാണ് കലശ പൂജ. സാർ എന്തുകൊണ്ട് നിങ്ങളുടെ യഥാർത്ഥ മതം പറഞ്ഞുകൂടാ. നിങ്ങൾ ഹിന്ദുവാണോ, പിന്നെ മുസ്ലീങ്ങൾ നിങ്ങളുടെ സ്വലാത്തിൽ അഭിപ്രായം പറയേണ്ട ആവശ്യമെന്താണ് എന്നും ചിലർ ചോദിക്കുന്നു .
ചിലർ ആമിർഖാനെതിരെയുള്ള പരിഹാസങ്ങളെ പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട് . “നിങ്ങളുടെ കുടുംബത്തിലെ മൂന്ന് തലമുറകൾ പിന്നോട്ട് പോയാൽ, നിങ്ങളുടെ മുതിർന്നവരും അവിശ്വാസികളായി കാണപ്പെടും. ഒരു മുല്ലയുടെ ഉപദേശപ്രകാരം നിങ്ങൾ മറ്റുള്ളവരെ അപമാനിക്കരുത്. “ എന്നിങ്ങനെയാണ് ചില മറുപടികൾ.
Comments