തിരുവനന്തപുരം : തന്റെ വാക്കു കേൾക്കാതെയാണ് ബാല ഷെഫീക്കിന്റെ സന്തോഷം ചിത്രത്തില്‍ അഭിനയിച്ചതെന്ന് ഭാര്യ എലിസബത്ത് . ‘സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാൽ മതി, തിരക്കുപിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിനുശേഷം ഡബ്ബിങിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്. അങ്ങനെ ഡബ്ബിങിന് പോകാതിരുന്നു. പക്ഷേ പിന്നീട് ഡബ്ബിങ് പൂർത്തിയാക്കി കൊടുത്തു.
ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് എന്റെ അച്ഛനെ ഇറക്കിവിടാൻ നോക്കി. പത്ത് ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിനൊന്നുമില്ല. അദ്ദേഹത്തെ വച്ച് തന്നെ സിനിമയെടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ബാലയെ എല്ലാവരും പറ്റിക്കുമെന്നും എലിസബത്ത് പറഞ്ഞു.
Comments