ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമ ജോനാഥൻ പിറന്നാൾ ആഘോഷത്തിലാണ് . 1832 ലാണ് ജോനാഥൻ എന്ന ആമ ജനിച്ചത്. ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ ജീവിയാണ് ജോനാഥൻ.ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഇതിന് ഏറ്റവും പ്രായം കൂടിയ ആമ എന്ന പദവിയും നൽകി. Aldabrachelys gigantea hololissa എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. സീഷെൽസിലെ ഭീമാകാരമായ ആമകൾക്ക് സാധാരണയായി 50 വയസ്സാണ് പ്രായം .
മനുഷ്യരുമായി വളരെ അടുത്ത് പെരുമാറാൻ മടിയില്ലാത്ത ജോനാഥന് പ്രായത്തിന്റേതായ ചില്ലറ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. എങ്കിലും വെറ്ററിനറി വിഭാഗം ജോനാഥന് ആവശ്യമായ പോഷകാഹാരങ്ങളൊക്കെ മുറയ്ക്ക് നൽകാറുണ്ട്.
അടുത്തിടെ, സൗത്ത് അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപായ സെന്റ് ഹെലീനയുടെ നിലവിലെ ഗവർണർ നൈജൽ ഫിലിപ്സ്, ജോനാഥന്റെ ഔദ്യോഗിക ജന്മദിനം ഡിസംബർ 4, 1832 ആയി പ്രഖ്യാപിച്ചു. അന്നത്തെ ഗവർണർ വില്യം ഗ്രേ-വിൽസണിന് സമ്മാനമായി സീഷെൽസിൽ നിന്ന് 1882-ൽ ബ്രിട്ടീഷ് വിദേശ പ്രദേശമായ സെന്റ് ഹെലീനയിലേക്ക് ആമയെ ആദ്യമായി കൊണ്ടുവന്നു. ഇതിന്റെ ജനനം സംബന്ധിച്ച് പ്രാദേശിക ഭരണകൂടത്തിന്റെ പക്കൽ ഒരു രേഖയും ലഭ്യമല്ലെങ്കിലും, അമേരിക്കയിൽ 39 പ്രസിഡന്റുമാർ മാറുന്നതിനും , ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, റഷ്യൻ വിപ്ലവം എന്നിവയ്ക്കും ഒക്കെ ഈ ആമ മുത്തശ്ശൻ സാക്ഷിയാണ് . വിക്ടോറിയ രാജ്ഞിയുടെ ഭരണത്തിന് മുമ്പാണ് ജോനാഥൻ ജനിച്ചത്. ക്യാബേജ്, കുക്കുംബർ, ആപ്പിൾ, ക്യാരറ്റ് എന്നിവയൊക്കെയാണ് ഇഷ്ടാഹാരം
ചില ആമകൾക്ക് 200 മുതൽ 250 വർഷം വരെ ജീവിക്കാമെന്നാണ് റിപ്പോർട്ട്. അൽദാബ്ര ആമകളിൽ നടത്തിയ പഠനത്തിന് ശേഷമാണ് ശാസ്ത്രജ്ഞർ ഈ കണക്ക് നൽകിയത്. ജോനാഥന് മുമ്പ്, 250 വർഷത്തിലധികം ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആമയായിരുന്നു അൽഡാബ്ര ആമ.
Comments