ന്യൂഡൽഹി : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം എത്ര മോശമാണെങ്കിലും, ഇന്ത്യക്കാർ എപ്പോഴും സമാധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ, പാകിസ്താനികൾ അങ്ങനെയല്ല. ഓരോ പാകിസ്താനികളുടെയും മനസ് ഇന്ത്യയ്ക്കും ഹിന്ദുക്കൾക്കും എതിരെ വിഷലിപ്തമാണ്. പാകിസ്താൻ ‘കുട്ടികൾ’ ഇന്ത്യയെ വെറുക്കുകയും ഹിന്ദുമതത്തെ അവഹേളിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
വൈറലായ വീഡിയോയിൽ പാക് യൂട്യൂബർ സന അംജദ് അവിടെയുള്ള കുട്ടികളോട് ഇന്ത്യയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ പലതിലും ഈ കുട്ടികൾ ഇസ്ലാമിന് വേണ്ടി വാദിക്കുകയാണ്.
ഇന്ത്യ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താണ് എന്ന് യൂട്യൂബർ കുട്ടിയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. അതിന് “ശത്രു, അവരോട് യുദ്ധം ചെയ്യുക, കോപിക്കുക.” എന്നാണ് കുട്ടിയുടെ മറുപടി . ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, കുട്ടി ‘ഇല്ല’ എന്ന് ഉത്തരം നൽകുകയും ഇന്ത്യയോടുള്ള വെറുപ്പാണോ എന്ന് ചോദിക്കുമ്പോൾ ‘അതെ’ എന്ന് പറയുകയും ചെയ്യുന്നു. മറ്റൊരു പെൺകുട്ടിയോട് ഈ ചോദ്യം ചോദിക്കുമ്പോൾ, അവളുടെ മറുപടിയും ഇന്ത്യയുടെ പേര് കേട്ടാൽ ദേഷ്യം വരുന്നുവെന്നാണ്.
ഇന്ത്യയെക്കുറിച്ചുള്ള ചോദ്യത്തിന്, മറ്റൊരു കുട്ടി നൽകുന്ന മറുപടി ഇന്ത്യക്കാർക്ക് ജഹാനത്ത് (ബോധം) ഇല്ല എന്നാണ് . എന്നാൽ ഇന്ത്യക്കാർ ഒരുപാട് മുന്നോട്ട് പോയി, പിന്നെ എങ്ങനെയാണ് അവർക്ക് ബോധം ഇല്ലെന്ന് പറയാനാകുക എന്ന് യൂട്യൂബർ ചോദിക്കുമ്പോൾ “അവർക്ക് ഇവിടെ എല്ലാം കിട്ടും, ഞങ്ങൾ മുകളിലേക്ക് പോകണം എന്നായിരുന്നു മറുപടി“ . തങ്ങൾ ഇസ്ലാമിനു വേണ്ടി ജീവൻ വെടിഞ്ഞാൽ കിട്ടുന്ന ഹൂറികളെ കുറിച്ചായിരുന്നു ഈ മറുപടിയെന്നാണ് ചിലർ കമന്റ് ചെയ്യുന്നത്.
ഇന്ത്യയോടുള്ള വെറുപ്പിന്റെ കാരണം എന്താണെന്ന ചോദ്യത്തിന് “ഞങ്ങളുടെ ഹൃദയത്തിൽ അവരോട് വിദ്വേഷം ഉയരുന്നു. ഇതിന്റെ കാരണം ഞങ്ങൾ അള്ളാഹുവിനെ നാഥനായി കാണുന്നു, അവർ വിഗ്രഹങ്ങളെ അവരുടെ നാഥനായി കണക്കാക്കുന്നു.” എന്നായിരുന്നു ആൺകുട്ടി നൽകിയ മറുപടി.
10-12 വയസ്സുള്ള പെൺകുട്ടിയോട് ഇന്ത്യയെ കുറിച്ച് ചോദിക്കുമ്പോൾ , “അയൽ രാജ്യമായതിനാൽ ഇന്ത്യ ഞങ്ങളുടെ ശത്രുവാണ്. ഈ ശത്രുതയുടെ പ്രധാന കാരണം അത് (ഇന്ത്യ) കശ്മീരിനെ അടിച്ചമർത്തുന്നു എന്നതാണ്.“ എന്ന് പറയുന്നു. ആരാണ് നിങ്ങളോട് ഇതെല്ലാം പറഞ്ഞത് എന്ന് യൂട്യൂബർ ചോദിക്കുന്നു. ഇതിന് പെൺകുട്ടി “ഞാൻ പുസ്തകങ്ങളിൽ എല്ലാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ കാശ്മീർ വഴിയാണ് വന്നത്. എന്നാൽ, അവിടെ കുറ്റകൃത്യങ്ങൾ നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് യൂട്യൂബർ ചോദിച്ചപ്പോൾ. പെൺകുട്ടി “ഇല്ല, ഞാൻ കേട്ടു.”എന്നാണ് പ്രതികരിച്ചത്.
ഇന്ത്യയോടുള്ള വെറുപ്പിന്റെ കാരണം “അവർ മുസ്ലീങ്ങളല്ല, അവർ അല്ലാഹുവിൽ വിശ്വസിക്കുന്നില്ല, കല്ലുകളെ ആരാധിക്കുന്നു” എന്ന് മറ്റൊരു കുട്ടി പറയുന്നു. മതത്തിന്റെ പേരിൽ ഒരാളെ വെറുക്കുന്നത് ശരിയാണോ എന്ന് യൂട്യൂബർ സന അംജദ് ചോദിക്കുന്നു. അതിന് ആ കുട്ടി വീണ്ടും അതെ എന്നാണ് മറുപടി നൽകിയത്.
Comments