അഹമ്മദാബാദ് : മദ്യക്കുപ്പികൾ നിറച്ച ചാക്ക് താഴെ വീണതിനു പിന്നാലെ നഗരത്തിൽ ചിതറിപ്പാഞ്ഞെത്തി ജനക്കൂട്ടം.ഗുജറാത്ത് നഗരത്തിന്റെ ഹൃദയഭാഗമായ യാഗ്നിക് റോഡിലാണ് സംഭവം .അൽത്താഫ് ബോദുഭായ് ഹോത്തി എന്ന ഡ്രൈവറാണ് കുടിച്ച് ലക്കുകെട്ട് മദ്യക്കുപ്പികൾ നിറച്ച ചാക്കുകെട്ടുമായി എത്തിയത് .
എന്നാൽ പാതിവഴിയിൽ വച്ച് ബൈക്കിൽ നിന്ന് ചാക്ക് കെട്ട് താഴേയ്ക്ക് വീണു . കുപ്പികൾ താഴെ വീണത് കണ്ടതോടെ ജനക്കൂട്ടം അൽത്താഫിനെയും തള്ളിമാറ്റി കുപ്പി ശേഖരിക്കാൻ തുടങ്ങി .പോലീസിനെ അറിയിക്കുന്നതിനു പകരം നിമിഷങ്ങൾക്കകം തടിച്ചുകൂടി ഇവർ മദ്യക്കുപ്പികൾ കൈക്കലാക്കുകയായിരുന്നു. എന്നാൽ, പോലീസ് എത്തിയെന്ന വിവരം അറിഞ്ഞയുടൻ ആൾക്കൂട്ടം സ്ഥലം വിട്ടു . . കൊണ്ടുപോകാവുന്നത്ര മദ്യക്കുപ്പികളുമായാണ് ഇവർ പോയത്. സംഭവത്തിന്റെ മുഴുവൻ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കകം അൽത്താഫിനെ പോലീസ് പിടികൂടി . പ്രതി അൽത്താഫ് ബോദുഭായ് ഹോത്തിയെ ചോദ്യം ചെയ്തപ്പോൾ രാജ്കോട്ടിൽ നിന്ന് രാജസ്ഥാൻ നാഥ്ദ്വാരയിലേക്കുള്ള ബസിന്റെ ഡ്രൈവറാണെന്ന് വ്യക്തമായി . രാജസ്ഥാനിൽ നിന്ന് മദ്യക്കുപ്പികൾ ബാഗിലാക്കി രാജ്കോട്ട് ബസ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു . ഇതിനിടെ ചാക്ക് താഴെ വീഴുകയായിരുന്നു. മദ്യക്കുപ്പികളുമായി പോയ കാൽനടയാത്രക്കാർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Comments