ദുബായ്; നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ദുബായിൽ വച്ച് വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് താരത്തെ ഇറക്കിവിട്ടത്. നടനെ കയറ്റാതെ വിമാനം നാട്ടിലേക്ക് തിരിച്ചു. നിലവിൽ ദുബായ് എമിഗ്രേഷൻ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് ഷൈൻ ടോം ചാക്കോ. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലായിരുന്നു ഷൈൻ ടോം ചാക്കോ നാട്ടിലേക്ക് പുറപ്പടേണ്ടിയിരുന്നത്. എന്നാൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം വിമാനത്തിൽ കയറിയ ഉടൻ തന്നെ നടൻ കോക്ക്പിറ്റിലക്ക് പ്രവേശിക്കുകയായിരുന്നു.
നടന്റെ അസ്വഭാവികമായ പെരുമാറ്റത്തിൽ സംശയം തോന്നിയ വിമാനജീവനക്കാരാണ് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതും എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതും. വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും തുടർ നടപടികൾ. കോക്ക്പിറ്റിൽ കയറിയതിനെതിരെ പൈലറ്റിന്റെ പരാതി സംഭവത്തിൽ നിർണ്ണായകമാകുമെന്നാണ് വിവരം.
Comments