കോഴിക്കോട്; വിദേശമദ്യവുമായി വന്ന ലോറി കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു. അടിവാരത്തിന് സമീപമാണ് അപകടമുണ്ടായത്. പോണ്ടിച്ചേരിയിൽ നിന്ന് മാഹിയിലേക്ക് ലോഡുമായി പോകുകയായിരുന്ന ലോറിയാണ് അപടത്തിൽപ്പെട്ടത്.
രണ്ടാം വളവിനും ഒന്നാം വളവിനും ഇടയിൽ 30 അടി താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ചുരം സംരക്ഷണസമിതിയിലെ ആളുകളാണ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Comments