മുംബൈ : മഹാരാഷ്ട്രയിൽ ലൗ ജിഹാദ് നിയമം നടപ്പാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ലൗ ജിഹാദ് കേസുകൾ തുടർച്ചയായി ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ലൗ ജിഹാദ് നിയമം നടപ്പിലാക്കാൻ മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ നീക്കം നടത്തുന്നത് .
ഒരു വശത്ത് സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരാൻ ഒരുങ്ങുമ്പോൾ മറുവശത്ത് നിയമത്തിനെതിരായ എതിർപ്പും തുടങ്ങി. ജമിയത്ത്-ഉലമ-ഇ-ഹിന്ദിന്റെ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി ഗുൽസാർ ആസ്മി നിയമത്തെ എതിർത്ത് രംഗത്ത് വന്നിട്ടുണ്ട് . നിയമം ഏകപക്ഷീയമാകരുതെന്നാണ് ഗുൽസാർ പറയുന്നത് . മുസ്ലീം പെൺകുട്ടികളെ പ്രണയിച്ച് കൂടെ നിർത്തുന്ന ഹിന്ദുക്കൾക്കും ഈ നിയമം ബാധകമാക്കണം.
നേരത്തെ ലൗ ജിഹാദിനെതിരെ ഇത്രയധികം ശബ്ദമുണ്ടായിരുന്നില്ല. ഈ നാട്ടിൽ വിഭാഗീയരുടെ ഭരണം സ്ഥാപിതമായത് മുതലാണ് ലൗ ജിഹാദിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായത് . യൗവനത്തിൽ പ്രണയം ഒരു മോഹമാണ്, അത് യഥാർത്ഥ പ്രണയമല്ല, കാമമാണ്. 40 വയസ്സ് കടക്കുമ്പോഴാണ് പ്രണയം ഉണ്ടാകുന്നത്.വികാരങ്ങളുടെ പേരിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഭിന്നത സൃഷ്ടിക്കുന്നത് തെറ്റാണെന്നും ഗുൽസാർ ആസ്മി പറഞ്ഞു. മുസ്ലീങ്ങൾ മറ്റ് മതക്കാരെ വിവാഹം കഴിക്കാൻ ഖുറാർ അനുവദിക്കുന്നില്ല .
അതേസമയം, ലവ് ജിഹാദിന്റെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങൾ ഉണ്ടാക്കിയ നിയമങ്ങൾ തന്റെ സർക്കാർ പഠിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതനുസരിച്ച് സംസ്ഥാനത്ത് ലൗ ജിഹാദ് നിയമം ഉണ്ടാക്കും. ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments