തിരുവനന്തപുരം: കൊച്ചുവേളി യാർഡ് റൂട്ടിലുള്ള തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം. ചില തീവണ്ടികൾ പൂർണമായും മറ്റ് ചിലത് ഭാഗീകമായും റദ്ദാക്കി. കൊച്ചുവേളി യാർഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.
21 തീവണ്ടികളാണ് റദ്ദാക്കിയത്. നിലമ്പൂർ റോഡ് കോട്ടയം ഇന്റർസിറ്റി എക്സ്പ്രസ് മൂന്ന് മണിക്കൂർ വൈകി മാത്രമേ സർവ്വീസ് നടത്തുകയുള്ളൂ. കൊച്ചുവേളി ചണ്ഡിഗർ സൂപ്പർ ഫാസ്റ്റ് ആലപ്പുഴയിൽ നിന്നുമാകും യാത്ര ആരംഭിക്കുക.
കൊല്ലം- കന്യാകുമാരി മെമു എക്സ്പ്രസ്, കൊച്ചുവേളി- നാഗർകോവിൽ എക്സ്പ്രസ്, നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്, എസ് എം വി ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫർ എക്സ്പ്രസ്, മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ്, തിരുവനന്തപുരം- ഗുരുവായൂർ ഇന്റർസിറ്റി, കൊല്ലം- തിരുവനന്തപുരം എക്സ്പ്രസ്, നാഗർകോവിൽ- കൊല്ലം എക്സ്പ്രസ്, പുനലൂർ- നാഗർകോവിൽ എക്സ്പ്രസ്, കന്യാകുമാരി- പുനലൂർ എക്സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.
Comments