ഹൈദരാബാദ് : തെലങ്കാനയിൽ രാസവസ്തുക്കൾ നിറച്ച പെട്ടി പൊട്ടിത്തെറിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. നിസാമാബാദിലെ ബഡാ ബസാറിലാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
രാസവസ്തുക്കൾ നിറച്ച പെട്ടി കുലുക്കിയതാണ് സ്ഫോടനത്തിന് കാരണമായത് എന്ന് പോലീസ് പറയുന്നു. ഇതിൽ ഏത് തരത്തിലുള്ള രാസവസ്തുക്കളാണ് നിറച്ചിരുന്നത് എന്ന് വ്യക്തമല്ല.
പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ നിന്നും തെളിവുകൾ ശേഖരിച്ചുവരികയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments