കൊൽക്കത്ത: പശ്ചിമ ബംഗാൾ ബിജെപി അദ്ധ്യക്ഷൻ ഡോ. സുക്കന്ത മജൂംദാറിനെ വധിക്കാൻ ശ്രമം. അദ്ദേഹത്തിന്റെ വാഹനം അജ്ഞാത സംഘം അടിച്ചു തകർത്തു. തൃണമൂൽ പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. സൗത്ത് 24 പർഗനാസിലായിരുന്നു അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ സഞ്ചരിക്കുന്നതിനിടെ കറുത്ത കൊടികളുമായി എത്തിയ അക്രമി സംഘം വാഹനത്തിന് മുൻപിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതോടെ അദ്ദേഹം വാഹനത്തിന്റെ വേഗം കുറച്ചു. തുടർന്ന് ആളുകൾ വാഹനം അടിച്ച് തകർക്കുകയായിരുന്നു.
തന്നെ കൊല്ലുകയെന്ന ഉദ്ദേശത്തോടെയാണ് അക്രമികൾ എത്തിയതെന്ന് മജൂംദാർ പറഞ്ഞു. തന്നെ കൊലപ്പെടുത്തിയാൽ ബിജെപി ഭയപ്പെടുമെന്നാണ് അവരുടെ ചിന്ത. എന്നാൽ ആയിരക്കണക്കിന് സുക്കന്ത മജൂംദാറുമാർ ഇവിടെയുണ്ട്. തന്നെ ഇല്ലാതാക്കിയാൽ ബിജെപിയെ ഇല്ലാതാക്കാമെന്ന് കരുതേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.
Comments