ചെന്നൈ : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നടൻ ശരത് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ശരത് കുമാറിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും ഭയക്കേണ്ടതില്ലെന്നാണ് റിപ്പോർട്ട്. ശരത് കുമാറിന്റെ ഭാര്യയും നടിയുമായ രാധികയും മകൾ വരലക്ഷ്മിയും ആശുപത്രിയിൽ അദ്ദേഹത്തിനൊപ്പം ഉണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരത് കുമാറിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായിരുന്നു . അപ്പോളോ അധികൃതര്‍ രോഗ കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. വൈകാതെ മെഡിക്കല്‍ ബുള്ളറ്റിന് ഇറക്കുമെന്നാണ് സൂചന.68കാരനായ ശരത് കുമാര്‍ പഴശിരാജ ഉള്‍പ്പെടെയുള്ള മലയാള സിനിമകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്തിട്ടുണ്ട്
Comments