ന്യൂഡൽഹി: മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയുടെ ട്വിറ്റർ പോസ്റ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ആനന്ദ് മഹീന്ദ്രയോട് ട്വിറ്റർ ഉപഭോക്താവ് ഉന്നയിച്ച ചോദ്യവും അതിന് അദ്ദേഹം നൽകിയ ഉത്തരവുമാണ് ശ്രദ്ധ നേടുന്നത് .വിക്രാന്ത് സിംഗ് എന്ന ട്വിറ്റർ ഉപഭോക്താവ് നിങ്ങൾ എപ്പോഴാണ് രാജ്യത്തെ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുന്നത് എന്ന ചോദ്യമാണ് ഉന്നയിച്ചത് . എന്നാൽ ഇതിന് ഞാൻ ഒരിക്കലും ഏറ്റവും ധനികനാകില്ല…’എന്നാണ് ആനന്ദ് മഹീന്ദ്ര മറുപടി നൽകിയത് .
അദ്ദേഹം നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. തന്റെ മറുപടിയുടെ കാരണവും അദ്ദേഹം ട്വീറ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട് .
‘ഞാൻ ഒരിക്കലും ഏറ്റവും ധനികനാകില്ല എന്നതാണ് സത്യം… കാരണം ഇത് ഒരിക്കലും എന്റെ ആഗ്രഹമായിരുന്നില്ല…’ അദ്ദേഹത്തിന്റെ ട്വീറ്റ് വൈറലായി. നൂറുകണക്കിന് ആളുകൾ അത് റീട്വീറ്റ് ചെയ്യുകയും ചെയ്തു.
ഡൗൺ ടു എർത്ത് പേഴ്സൺ എന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ അദ്ദേഹത്തെ വിശേഷിപ്പിച്ചത് .നിങ്ങൾ ഹൃദയം കൊണ്ട് സമ്പന്നനാണെന്നും, പണം കടലാസാണ്, ലാളിത്യമാണ് നിങ്ങളുടെ ഐശ്വര്യം. ,’ഒന്നാം സ്ഥാനത്തെത്തിയാൽ നിങ്ങൾക്ക് കൂടുതൽ ആളുകളെ സഹായിക്കാനാകും.- എന്നിങ്ങനെയാണ് ചില കമന്റുകൾ.
Comments