പിലിബിത്ത് : ഭക്ഷണത്തിൽ തലമുടി കിട്ടിയതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ തലമുടി വെട്ടിക്കളഞ്ഞു . പിലിഭിത്തിലെ ഗജ്റൗള മിലാക് ഗ്രാമത്തിലാണ് സംഭവം . 30 കാരിയായ സീമയുടെ മുടിയാണ് ഭർത്താവ് സഹീറുദ്ദീൻ പൂർണ്ണമായും വെട്ടിമാറ്റിയത് .
രാത്രി ഭക്ഷണം കഴിക്കുന്നതിനിടെയാണ് സഹീറുദ്ദീന്‍ മുടി കിട്ടിയത് . തുടർന്ന് സഹീറുദ്ദീനും , അമ്മ സുലേഖ ഖാത്തൂണും , ഭർതൃസഹോദരൻ സമീറുദ്ദീനും ചേർന്ന് സീമയെ മർദ്ദിച്ചു. പിന്നാലെ യുവതിയുടെ മുടി വെട്ടി കഷണ്ടിയാക്കി. 7 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം . വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് സീമ പരാതിയിൽ പറയുന്നു.യുവതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു .
Comments