പാലക്കാട്: നഗരത്തിൽ നിന്നും മോഷണം പോയ ബസ് കണ്ടെത്തി. പാലക്കാട്- തൃശ്ശൂർ റൂട്ടിൽ ഓടുന്ന ചെമ്മാനം എന്ന ബസ് ആണ് രാവിലെ മോഷണം പോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് ബസ് കണ്ടെടുത്തത്.
ബുധനാഴ്ച പുലർച്ചെ ബസ് എടുക്കാൻ ജീവനക്കാർ എത്തിയപ്പോഴായിരുന്നു മോഷണം പോയ വിവരം അറിഞ്ഞത്. കഴിഞ്ഞ ദിവസം ട്രിപ്പ് കഴിഞ്ഞ് കോട്ടമൈതാനത്തിന് സമീപത്തെ പട്രോൾ പമ്പിലായിരുന്നു ബസ് നിർത്തിയിട്ടിരുന്നത്. ബസ് കാണാതായതോടെ ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പെട്രോൾ പമ്പിലെ സിസിടിവി പരിശോധിച്ചതിൽ നിന്നും ആരോ ബസ് കൊണ്ടുപോകുന്നതായി വ്യക്തമായി. ഇതോടെ സംഭവം മോഷണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം.
Comments