കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.1 കോടി 28 ലക്ഷം രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടി. കസ്റ്റംസിന്റെ സ്പെഷ്യൽ ഇൻറലിജൻസ് ആൻറ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചും എയർ ഇൻ റലിജൻസ് യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വർണം പിടികൂടിയത്.
മലപ്പുറം സ്വദേശികളായ സാദിക്, അഹമ്മദ്, കോഴിക്കോട് സ്വദേശി റിയാസ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്സൂളൂകളുടെ രൂപത്തിൽ ആണ് ഇവർ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചത്.
അതേസമയം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 75 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ഒന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശി ജോമോൻ ജെയിംസ്, കാസർഗോഡ് സ്വദേശി ഷറഫുദ്ദീൻ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
Comments