സാൻഫ്രാൻസിസ്കോ: ഇന്തോ-അമേരിക്കൻ വംശജനായ 16കാരൻ സാൻഫ്രാൻസിസ്കോയിലെ പ്രശസ്തമായ ഗോൾഡൻ ഗേറ്റ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 4.58ഓടെയാണ് സംഭവം. ആത്മഹത്യ ചെയ്ത കുട്ടിയുടെ സൈക്കിളും ഫോണും ബാഗും പാലത്തിൽ നിന്ന് കണ്ടെത്തി. പ്ലസ്ടു വിദ്യാർത്ഥിയാണ്. കുട്ടിയുടെ പേര് വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
കുട്ടി പാലത്തിൽ നിന്ന് ചാടുന്നത് കണ്ട ദൃക്സാക്ഷികൾ തീരസംരക്ഷണ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയുടെ ശരീരം കണ്ടു കിട്ടിയിട്ടില്ല. അതേസമയം കുട്ടി ജീവിച്ചിരിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നും, മരണം ഉറപ്പിക്കാമെന്നുമാണ് അധികൃതർ പറയുന്നത്.
എല്ലാ വർഷവും നിരവധി ആത്മഹത്യകൾ നടക്കുന്ന ഒരു സ്ഥലമാണ് ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്. ഇവിടുത്തെ ആത്മഹത്യകൾ തടയാൻ പ്രവർത്തിക്കുന്ന ബ്രിഡ്ജ് റെയിൽ ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം മാത്രം 25 പേരാണ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. 1937ൽ പാലം തുറന്നതിന് ശേഷം ഏകദേശം 2000ത്തോളം പേർ ആത്മഹത്യ ചെയ്തെന്നാണ് കണക്കുകൾ പറയുന്നത്.
Comments